ജയ്പൂർ: റീൽ ചിത്രീകരിക്കാൻ റെയിൽവേ ട്രാക്കിൽ വാഹനം ഓടിച്ച് കയറ്റിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാൻ മഹീന്ദ്ര ഥാർ എസ് യു വി റെയില്‍വേ ട്രാക്കിലൂടെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഡ്രൈവർ.
എന്നാല്‍, അടുത്തുവരുന്ന ഗുഡ്സ് ട്രെയിൻ കണ്ട് ട്രാക്കില്‍ നിന്ന് വാഹനമെടുക്കാൻ ശ്രമിച്ചപ്പോള്‍ കുടുങ്ങി. വാഹനം പൂർണ്ണമായി ട്രാക്കിന് മുകളില്‍ കയറ്റാൻ ഡ്രൈവർക്ക് സാധിച്ചില്ല.
ലോക്കോ പൈലറ്റിന് യഥാസമയം ട്രെയിൻ നിർത്താൻ സാധിച്ചതിനാല്‍ വൻ അപകടമാണ് ഒഴിവായത്. തടിച്ചുകൂടിയ ആളുകള്‍ ചേർന്ന് 15 മിനിറ്റോളം നീണ്ട പ്രയത്നത്തിനൊടുവില്‍ വാഹനം ട്രാക്കിന് പുറത്തെത്തിച്ചു.
തുടർന്ന് ഇയാള്‍ വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ മൂന്ന് പേരെ ഇടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് വണ്ടി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
इस गाड़ी को तुरंत प्रभाव से जब्त करना चाहिए,स्टंट दिखाने के चक्कर में कईयों की जान ले लेता।@RailMinIndia @RailwaySeva @Central_Railway @AshwiniVaishnaw@WesternRly @PoliceRajasthan @jaipur_police pic.twitter.com/44ztKg3aLo
— Sangram Singh 🇮🇳🚩 (@sangramsingh_95) November 12, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്