എ.ആർ. റഹ്മാന് പിന്നാലെ വിവാഹമോചന മോഹിനി ഡേയും വാർത്തകളില്‍ നിറയുകയാണ്. എ.ആർ. റഹ്മാന്റെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമാണ് ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ.
റഹ്മാന്റെ ടീമിലെ മറ്റൊരു സ്ഥിരം സാന്നിധ്യമായ ഡ്രമ്മർ രഞ്ജിത് ബാറോട്ട് വഴിയാണ് മോഹിനിക്ക് സംഗീതവുമായി ലോകം ചുറ്റാനുള്ള അവസരം ലഭിക്കുന്നത്.
മുംബൈയില്‍ ജനിച്ചുവളർന്ന മോഹിനി ഡേയുടെ സ്വദേശം കൊല്‍ക്കത്തയാണ്. സംഗീതജ്ഞനായ പിതാവിന്റെ വഴിയേ പാട്ടിന്റെ ലോകത്തെത്തിയ മോഹിനി ഡേ, മൂന്നാം വയസ്സില്‍ തന്നെ സംഗീതപഠനം ആരംഭിച്ചു. ഒമ്പത്-പത്ത് വയസ്സായപ്പോള്‍ തന്നെ ആദ്യ ബേസ് ഗിറ്റാർ കൈയ്യിലെടുത്തു.
എ ആർ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും വിവാഹമോചിതയായി
28-വയസ്സുമാത്രമാണ് മോഹിനി ഡേയുടെ പ്രായം. ലോകപ്രശസ്തമായ പല പരിപാടികളിലും മോഹിനി ഡേ ഭാഗമായി. സംഗീതം, സംഗീതം, സംഗീതം എന്ന മൂന്നുവാക്കുകള്‍ കൊണ്ട് മോഹിനിയുടെ ജീവിതം നിർവചിക്കാമെന്നാണ് സഹോദരി ഇസാനി പറയുന്നത്. ജാസ് ഫ്യൂഷൻ- സെഷൻ ബേസിസ്റ്റ് സുജോയ് ഡേയാണ് മോഹിനിയുടെ പിതാവ്. അമ്മ റോമിയ ഡേ. ലക്ഷ്മികാന്ത് പ്യാരേ ലാല്‍ അടക്കമുള്ളവരുടെ ഗാനങ്ങളുടെ അണിയറയില്‍ സുജോയ് ഡേ പ്രവർത്തിച്ചിരുന്നു.
മുംബൈയിലെ നിർവാണ സ്റ്റുഡിയോയിലെ റെക്കോർഡിങ്ങിനിടെയാണ് എ.ആർ. റഹ്മാനെ പരിചയപ്പെടുന്നത്. എ.ആർ. റഹ്മാന്റെ വലിപ്പം അറിയാത്ത താൻ, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ആദ്യത്തെ അവസരം ഏതൊരു സാധാരണ പാട്ട് റെക്കോർഡിങ് പോലെയേ കണ്ടിരുന്നുള്ളൂവെന്ന് അവർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്