മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്

NOVEMBER 11, 2024, 1:22 PM

മാനന്തവാടി: മുനമ്പം പ്രതിഷേധത്തിനിടയിൽ  മാനന്തവാടിയിലും വഖഫ് നോട്ടീസ്.  തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ  എട്ട്കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി സംബന്ധിച്ച രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 

എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും 19ാം തീയതി അദാലത്തില്‍ പങ്കെടുക്കുകയും വേണം.

vachakam
vachakam
vachakam

ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam