കണ്ണൂർ : എ.ഡി.എം. നവീൻബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
ജാമ്യ വ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നാണ്. അതിന്റെയടിസ്ഥാനത്തിലാണ് കണ്ണൂർ ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ മുൻപാകെ ദിവ്യ ഹാജരായത്.
മാധ്യമങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല. വിഷയത്തില്‍ പാർട്ടിയടക്കം എടുത്ത നടപടിയില്‍ വലിയ അതൃപ്തി അവർക്കുണ്ട്. അതില്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് അവർ പുറത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്