തിരുവനന്തപുരം : മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ഐഎഎസ് ചേരിപ്പോരിലും നടപടി സസ്പെൻഷനിൽ ഒതുങ്ങില്ല. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെയും ഐഎഎസ് പോരിൽ എൻ പ്രശാന്ത് ഐഎഎസിനെയും സസ്പെന്‍റ് ചെയ്തിരുന്നു.
മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണന് എതിരായ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ അച്ചടക്ക നടപടി ഉണ്ടായത്.
സസ്പെൻഷനിലായ കെ ഗോപാലകൃഷ്ണനും എൻ പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷവും നടക്കും. അതേസമയം കാരണം കാണിക്കൽ നോട്ടീസില്ലാതെയുള്ള സസ്പെൻഷനെതിരെ പ്രശാന്ത് അഡ് മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും.
അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ അധിക്ഷേപം പരസ്യമായതിനാൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.
ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നു. താക്കീതിലൊതുക്കാനായിരുന്നു ശ്രമം. അങ്ങനെയെങ്കിൽ മൃദുഹിന്ദുത്വ നിലപാടെന്ന വിമർശനം കൂടി സർക്കാർ കേൾക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അത് കൂടി ഒഴിവാക്കാനാണ് രണ്ടും പേരെയും സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്