മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യ സ്ഥിരീകരിച്ചു. സന്ദര്‍ശന തിയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ക്രെംലിന്‍ പ്രസ് സെക്രട്ടറി വ്യക്തമാക്കി.
'അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ കൃത്യമായ തിയതികള്‍ ഞങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു... തീര്‍ച്ചയായും, പ്രധാനമന്ത്രി മോദിയുടെ രണ്ട് റഷ്യന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനമുണ്ട്, ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്,' പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റിലാണ് പുടിന്‍. സംഘര്‍ഷം ആരംഭിച്ച് ഏകദേശം ഒരു വര്‍ഷത്തിനുശേഷം, 2023 മാര്‍ച്ചിലാണ് യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് പുടിനും റഷ്യയുടെ ബാലാവകാശ കമ്മീഷണറായ മരിയ എല്‍വോവ-ബെലോവയ്ക്കും എതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ചട്ടം അനുസരിച്ച്, ഐസിസി വാറണ്ട് പുറപ്പെടുവിച്ച വ്യക്തികള്‍ ഐസിസി അംഗരാജ്യമായ ഒരു രാജ്യം സന്ദര്‍ശിക്കുകയാണെങ്കില്‍, തടങ്കലില്‍ വെക്കണം. പുടിനെതിരായ ഐസിസി നടപടിയില്‍ ഇന്ത്യ ഒപ്പിടുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, അദ്ദേഹത്തെ ഇവിടെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല.
ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാരുടെ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം റഷ്യയിലെ കസാന്‍ സന്ദര്‍ശിച്ചിരുന്നു. ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്